ഡോണൾഡ് ട്രംപും കിം ജോങ് ഉന്നുമായുള്ള രണ്ടാം കൂടിക്കാഴ്ച നവംബറിൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് അന്നുമായുള്ള രണ്ടാം കൂടിക്കാഴ്ച നവംബറിൽ ഉണ്ടാകും. ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു.
നവംബർ ആറിന് യുഎസ് കോൺഗ്രസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കിമ്മിനെ കാണുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഉത്തരകൊറിയക്ക് മുകളിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. പക്ഷേ അതിനായി കുറച്ചുകൂടി കാത്തിരിക്കണമെന്ന് ട്രംപ് പറഞ്ഞു. ഇപ്പോൾ കൊറിയയുടെ ആകാശത്ത് കൂടെ മിസൈലുകൾ പറക്കുന്നില്ല. ആണവ പരീക്ഷണങ്ങൾ നടക്കുന്നില്ല. കിമ്മിന്റെ നേതൃത്വം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ എനിക്ക് അയാളെ ഇഷ്ടമാണ്. കിമ്മുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു