ദുബായിൽ കെട്ടിട ഉടമകൾക്കും വാടകക്കാർക്കും ഇനി സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

ദുബായ്: ദുബായിൽ ഇനിമുതൽ ഫ്‌ളാറ്റുകൾ വാടകയ്ക്ക് എടുക്കാൻ വാടകക്കാരനും കെട്ടിട ഉടമയ്ക്കും സ്വഭാവ സർട്ടിഫിക്കറ്റ നിർബന്ധം. ഇരുകൂട്ടർക്കും പരസ്പരം പ്രശ്‌നക്കാരല്ലെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനമാണ് ‘റെന്റൽ ഗുഡ് കോൺഡക്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിൽ ദുബായിലെ വാടക തർക്ക പരിഹാരകേന്ദ്രം നടപ്പാക്കുന്നത്.
വാടക തർക്കപരിഹാര കേന്ദ്രത്തിന്റെ ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക. വാടകസംബന്ധിച്ചുള്ള തർക്കങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ ഈ സേവനം സഹായകമാകും. പുതിയ സേവനം വഴി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വാടകക്കാരന്റെ മുൻ വർഷങ്ങളിലെ താമസത്തിന്റെ വിവരങ്ങൾ ശേഖരിക്കാനും വാടകക്കാർക്ക് കെട്ടിട ഉടമയെപ്പറ്റിയും വിശദമായി മനസ്സിലാക്കാനും സാധിക്കുമെന്ന് റെന്റൽ ഡിസ്പ്യൂട്ട് സെന്ററിന്റെ മേധാവി അബ്ദുൽ ഖാദർ മൗസ പറഞ്ഞു. വാടകക്കാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തണം. വാടക സംബന്ധിച്ച കേസുകൾ ഒന്നുമില്ലെങ്കിൽ ഉടൻതന്നെ സർട്ടിഫിക്കറ്റ് ഇ-മെയിൽ ആയി ലഭ്യമാകും.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ