ശബരിമല സ്ത്രീ പ്രവേശനം: ബി.ഡി.ജെ.എസ് വിശ്വാസികൾക്കൊപ്പമെന്ന് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ഡി.ജെ.എസ് വിശ്വാസികൾക്കൊപ്പമെന്ന് ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചിലർ കച്ചവടം ഉറപ്പിക്കാൻ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നോക്കുകയാണ്.ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ ജന വികാരം ഉൾക്കൊള്ളണം.
പ്രക്ഷോഭത്തിന്റെ പോക്ക് ശരിയല്ലന്നും സമരം കൊണ്ട് ഒരു സമുദായത്തിനും നേട്ടമുണ്ടാകില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
അതേസമയം ശബരിമല സംരക്ഷണത്തിനായി പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് തുടങ്ങുന്ന ലോങ് മാർച്ചിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും. കൂടിയാലോചനയില്ലാതെ സമരത്തിൽ പങ്കെടുക്കരുതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നും തുഷാർ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ നിരപരാധിത്വം വ്യക്തമാക്കിക്കഴിഞ്ഞെന്നും എസ്.എൻ.ഡി.പി സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ നിലപാടിനെ തിരുത്തി മകൻ തുഷാർ രംഗത്ത് വരികയായിരുന്നു. ബി.ഡി.ജെ.എസ് വിശ്വാസികൾക്കൊപ്പമാണെന്നും സമരത്തിനിറങ്ങുമെന്നുമാണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു