‘മീ ടൂ’ ക്യാമ്പയിൻ: മുകേഷിനെതിരെ പ്രതിഷേധം രൂക്ഷം

തിരുവനന്തപുരം, എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന മീ ടൂ ലൈംഗികാരോപണത്തിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസും ബിജെപിയും കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചു.ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്‍റെ വീട്ട് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് പ്രതിഷേധവുമായി ഇരുപാർട്ടികളും രംഗത്തെത്തിയത്. ‘കോടീശ്വരൻ’ എന്ന ടെലിവിഷൻ പരിപാടിയുടെ സമയത്ത് മോശമായ അനുഭവം നേര്ിടേണ്ടി വന്നു എന്നാണ് ആരോപണം.
എന്നാൽ ആരോപണം ചിരിച്ച് തള്ളുന്നുവെന്നും ആരോപണം ഉന്നയിച്ചയാളെ തനിക്കോർമ്മയില്ലെന്നും ആർക്കും ആരെയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നുമാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണം നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു