‘മീ ടൂ’ ക്യാമ്പയിൻ: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെ അയോഗ്യനാക്കിയേക്കും

ഡൽഹി: ‘മീ ടു’ ലൈംഗീകാരോപണത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെ അയോഗ്യനാക്കിയേക്കുമെന്ന് സൂചന. ലൈവ്മിൻറ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയ്ക്ക് പിന്നാലെ ലൈംഗീകാരോപണങ്ങളുമായി കൂടുതൽ വനിതാ മാധ്യമപ്രവർത്തകർ രംഗത്ത് വന്നതോടെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ആരോപണത്തിൽ വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. അക്ബർ രാജിവയ്ക്കണമെന്നു മാധ്യമപ്രവർത്തകരും പ്രതിപക്ഷവും ആവശ്യപ്പെട്ടു. മുതിർന്ന പത്രപ്രവർത്തകൻ കൂടിയായിരുന്ന എം.ജെ. അക്ബർ, എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചാണു വനിതാ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തൽ.
ലൈവ്മിൻറ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയാണ ആദ്യമായി എം.ജെ അക്ബറിനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത് വന്നത് 1997ലാണ് സംഭവം നടന്നതെന്നാണ് പ്രിയ രമണിയുടെ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞിരുന്നത്. ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റർ കൂടിയായ അക്ബർ മാധ്യമ മേഖലയിൽ ശ്രദ്ധേയനായിരുന്ന ആ മേഖലയിൽ പുതുമുഖമായിരുന്ന പ്രിയയെ അഭിമുഖത്തിനെന്ന് പറഞ്ഞ് വിളിപ്പിച്ചിരുന്നു. അത് പ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ് മണിക്ക് താൻ ചെന്നിരുന്നുവെന്നും എന്നാൽ അക്ബറിൽ നിന്നും മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മദ്യം വാഗ്ദാനം ചെയ്‌തെന്നുമാണ് പ്രിയ രമണിയുടെ ആരോപണം.അതേ സമയം എം.ജെ. അക്ബർ നൈജീരിയയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വോഗ് മാഗസിനിൽ പ്രിയ തന്റെ അനുഭവം പങ്കുവെച്ചിരുന്നെങ്കിലും അന്ന് പേര് വെളിപ്പെടുത്തിയിരുന്നില്ല. പങ്കുവെച്ച ലേഖനം ട്വിറ്ററിൽ പ്രിയ പുനഃപ്രസിദ്ധീകരിക്കുയായിരുന്നു.
അതേസമയം എം.ജെ അക്ബറിനെതിരായ ലൈംഗീകാരോപണത്തിൽ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും