സൗദിക്കെതിരെ അപകീർത്തിപരമായ പരാമർശം; മൂന്ന് ബ്ലോഗർമാർ കുവൈത്തിൽ പിടിയിൽ

റിയാദ്: സൗദി ഭരണകൂടത്തിനെതിരെ അപകർത്തിപരമായ പരാമർശം നടത്തിയ മൂന്നു ബ്ലോഗർമാർ കുവൈത്തിൽ പിടിയിൽ. സൈബർ സെൽ നടത്തിയ അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് ബ്ലോഗർമാർക്കെതിരെ കുവൈത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ടാണ് സംഭവം. സുഹൃദ് രാജ്യമായ സൗദി ഭരണകൂടത്തിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തിയതിനാണ് ബ്ലോഗ്ഗർമാർക്കെതിരെ കേസെടുത്തത്. ഇരു രാജ്യങ്ങൾക്കിടയിലെ നല്ല ബന്ധത്തെ തകർക്കുന്ന തരത്തിലുള്ള പരാമർശം ഇവരിൽനിന്നുണ്ടായതായാണ് പ്രോസിക്യൂഷൻ വാദം.
സുഹൃദ് രാജ്യത്തിനെതിരെ മോശം പരാമർശം, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, മൊബൈൽ ഫോൺ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ബ്ലോഗ്ഗർമാർക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യക്തികൾക്കെതിരെയും രാജ്യങ്ങൾക്കെതിരെയും ഭരണകൂടത്തിനെതിരെയോ അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദേശീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ