സമരത്തിന്റെ മറവിൽ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നു; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരത്തിന്റെ മറവിൽ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഭക്തരുടെ മറ പിടിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിക്കില്ല. സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി ലോംഗ് മാർച്ച് നടത്തേണ്ടത് പാർലമെന്റിലേക്കാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു.