ശബരിമല സ്ത്രീ പ്രവേശനം: സി.പി.എം വിശദീകരണ യോഗം ഇന്ന് ചേരും

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎം വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ ചേരും. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ അവകാശ സംരക്ഷണ യോഗം എന്ന പേരിലാണ് വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി, പി.കെ ശ്രീമതി എം.പി തുടങ്ങിയർ പങ്കെടുക്കും. ശബരിമല സ്ത്രീ പ്രവേശനവിധിയിലെ സർക്കാർ നിലപാടിനെതിരെ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയാണ് വിശദീകരണവുമായി സിപിഎം എത്തുന്നത്. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം സ്ത്രീകളെ ഉൾപ്പെടെ രംഗത്തിറക്കി സമരം ശക്തമാക്കുന്നതിനിടെയാണ് സിപിഎമ്മും വിശദീകരണവുമായി എത്തുന്നത്.

ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന്് സിപിഎം കേന്ദ്രകമ്മിറ്റി ആരോപിച്ചിരുന്നു.