ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിൽ നിന്നും ഐ.സി.യു വിലേക്ക് മാറ്റി. ചെറിയ രീതിയിൽ സംസാരിച്ച് തുടങ്ങി.സറ്റീഫൻ ദേവസ്യയാണ് ഫെയ്‌സ്ബുക്കിലൂടെ ലക്ഷ്മിയുടെ ആരോഗ്യവിവരം പങ്കുവെച്ചത്. ബാലഭാസ്‌കറിനെക്കുറിച്ചും മകൾ തേജസ്വിനിയെക്കുറിച്ചും അമ്മ ലക്ഷ്മിയോട് സംസാരിച്ചതായും സ്റ്റീഫൻ പറഞ്ഞു.വളരെ വലിയൊരു വേദനയിലൂടെയായിരിക്കാം ലക്ഷ്മി കടന്നു പോകുന്നതെന്നും നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി എന്നും സ്റ്റീഫൻ ദേവസ്യ പറഞ്ഞു.

സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. അപകടത്തിൽ ബാലാഭാസ്‌കറിന്റെ ഒന്നര വയസുകാരി മകൾ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു. ചികിൽസയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ്‌ അന്തരിച്ചത്.