2018 സാമ്പത്തിക നൊബേൽ, റോമറിനും നോഡ്ഹൗസിനും

ഡൽഹി: 2018 റോയൽ സ്വീഡിഷ് അക്കാഡമി നൽകുന്ന സാമ്പത്തിക ശാസ്ത്ര നോബേൽ പുരസ്മാരം പ്രഖ്യാപിച്ചു. ഇപ്രാവശ്യം രണ്ട് പേർക്കാണ് സാമ്പത്തിക ശാസ്ത്ര നോബേൽ ലഭിച്ചിരിക്കുന്നത്.

പോൾ റോമർ, വില്യം നോർഡ്ഹൂസ് എന്നിവരാണ് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹരായിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ച രണ്ടുപേരും അമേരിക്കൻ സാമ്പത്തിക വിദഗ്ധരാണ്.