ദുബായ് നിക്ഷേപ വാരാചരണത്തിന് നാളെ തുടക്കമാകും

ദുബായ്: വിദേശനിക്ഷേപകർക്ക് ഏറെ അവസരങ്ങൾ തുറന്നിട്ട് ദുബായ് നിക്ഷേപ വാരാചരണത്തിന് നാളെ തുടക്കമാകും. ദുബായ് എമിറേറ്റ് ടവറിൽ രാവിലെ പത്തിനാണ് പരിപാടി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് സമ്മേളനം. ഭാവിപരിവർത്തനങ്ങളിൽ നിക്ഷേപം എന്ന ആശയത്തെ മുൻനിർത്തിയാണ് ഇത്തവണത്തെ ദുബായ് ഇൻവെസ്റ്റ്മെന്റ് വീക്ക് നടക്കുന്നത്‌. മികച്ച നിക്ഷേപ പദ്ധതിക്ക് ഇംപാക്ട് എഫ്ഡിഐ അവാർഡും നൽകും. ദുബായ് ഇൻവെസ്റ്റ്മെന്റ്സ്, ഡിഎംസിസി, അമാനത്ത് ഹോൾഡിങ് എന്നിവയുമായി സഹകരിച്ചാണ് വാരാചരണം നടത്തുന്നത്‌.