സൗദിയിൽ വാഹനാപകടം: മലയാളിയുൾപ്പെടെ രണ്ട് പേർ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും ചെന്നൈ സ്വദേശിയും മരിച്ചു. തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്. റിയാദിലേക്കുള്ള യാത്രക്കിടെ ദമ്മാമിലെ അബ്കൈക്കിൽ വെച്ചാണ് അപകടം സംഭവിച്ചത്. ലോറിയുടെ ടയർ പൊട്ടി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ഗുരുതരമായി പരിക്കേറ്റതിനെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

റിയാദിലെ റോയൽ ഫുട്‌ബോൾ ക്ലബ്ബിൽ അംഗമാണ് ബഷീർ. ബഷീറിന്റെ സഹോദരൻ അലിയും നേരത്തെ സൗദിയിലെ ഒരു കെട്ടിടത്തിൽ നിന്നും വീണു മരിച്ചിരുന്നു.