വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ ബ്രൂവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കി. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇത് വരെ അനുമതി നൽകിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അനുമതി റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പുതിയ യൂണിറ്റിന് അനുമതിക്കുള്ള നടപടികൾ തുടരുമെന്നും നാടിൻറെ പുനർനിർമ്മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാൽ ചെറിയ വിട്ടുവീഴ്ച എന്ന് കരുതിയാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.