സംസ്ഥാനത്ത് മഴ കുറയുന്നു; ഇടുക്കി അണക്കെട്ട് അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ അടച്ചു. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ 5 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരളാതീരത്ത് നിന്നും അകലുന്ന പശ്ചാത്തലത്തിലാണ് മഴ കുറഞ്ഞത്. ഇടുക്കി അണക്കെട്ടിൻറെ ഷട്ടർ അടക്കുന്നതിനോടൊപ്പം തന്നെ മറ്റ് ഡാമുകളിലെയും ഷട്ടറുകൾ അടക്കും