സർക്കരിന്റെ സമവായനീക്കം പാളി: തന്ത്രി കുടുംബം ചർച്ചയിൽ നിന്നും പിൻമാറി

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കരിന്റെ സമവായനീക്കം പാളി. മുഖ്യമന്ത്രിയുമായി  നാളെ നടത്താനിരുന്ന സമവായ ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിൻമാറി. റിവ്യൂ ഹർജിയിൽ തീരുമാനമായതിനുശേഷം മാത്രം ചർച്ച മതിയെന്ന നിലപാടിലാണ് തന്ത്രി കുടുംബം. എൻ.എ.എസുമായി കൂടിയാലോചിച്ച ശേഷമാണ്‌ ചർച്ചയിൽ നിന്നും പിൻമാറിയത്.