സൗദി സ്വദേശിവത്കരണം: മത്സ്യബന്ധനമേഖലയ്ക്ക് ആറുമാസം കൂടി സാവകാശം

റിയാദ്: സൗദി അറേബ്യയിൽ സ്വദേശിസത്കരണം വ്യാപിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തുന്നതിനിടെ മത്സ്യബന്ധനമേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ആറുമാസത്തെ സാവകാശം അനുവദിച്ചു. മത്സ്യബന്ധന ബോട്ടുകളിൽ പോകാൻ സ്വദേശികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ് സാവകാശം വേണമെന്ന് ബോട്ടുടമകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സാവകാശം അനുവദിച്ചത്.
സ്വദേശിവത്കരണം നടപ്പാക്കാൻ ചുരുങ്ങിയത് ഒരുവർഷമെങ്കിലും സമയം അനുവദിക്കണമെന്ന് ബോട്ടുടമകൾ ആവശ്യപ്പെട്ടു. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന മറ്റു മേഖലകളെപ്പോലെ മത്സ്യബന്ധനത്തെ കാണരുതെന്നും ബോട്ടുടമകൾ പറഞ്ഞു. സെപ്റ്റംബർ 30 മുതലാണ് മത്സ്യബന്ധനത്തിന് ബോട്ടുകളിൽ ഒരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണമെന്ന വ്യവസ്ഥ ബാധകമാക്കിയിരുന്നെങ്കിലും ജീവനക്കാരെ കിട്ടാതായതോടെ നിരവധി ബോട്ടുകൾക്ക് കടലിലിറങ്ങാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കാർഷിക, ജല-പരിസ്ഥിതി മന്ത്രാലയം ആറുമാസത്തെ സാവകാശം അനുവദിച്ചത്.
ഈ മേഖലയിൽ തൊഴിൽതേടി എത്തുന്നവരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് ഒരു വർഷത്തെ സാവകാശം ബോട്ട് ഉടമകൾ ആവശ്യപ്പെടുന്നത്. സ്വദേശിവത്കരണത്തിന് മതിയായ സാവകാശം നൽകിയാൽ 2019-ൽ 10,000 സ്വദേശികൾെങ്കിലും മത്സ്യബന്ധന മേഖലയിൽ ജോലി നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ