ജോലിക്ക് ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. സർവീസിൽ പ്രവേശിച്ചശേഷം ജോലിക്കെത്താത്തവരും ദീർഘകാലമായി അവധിയിലുള്ളളവരെയുമാണ് പിരിച്ചുവിട്ടത്. ദീർഘകാലമായി അവധിയിലുള്ളവരോട് മേയ് 31ന് മുമ്പ് ജോലിയിൽ തിരികെ പ്രവേശിക്കുകയോ, വിശദീകരണം നൽകുകയോ ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി നിർദേശിച്ചിരുന്നു. എന്നാൽ ജീവനക്കാരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് 773 സ്ഥിരം ജീവനക്കാരെ പിരിച്ച് വിട്ടത്.
304 ഡ്രൈവർമാരേയും 469 കണ്ടക്ടർമാർക്കുമെതിരെയാണ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. ഇവരിൽ പലരും അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇത്തരക്കാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പിന്നീട് സർവീസിൽ പ്രവേശിക്കുകയും സർവീസ് ആനുകൂല്യങ്ങളും പെൻഷനും നേടിയെടുക്കുന്നത്് തടയാൻ കൂടി വേണ്ടിയാണ് കെ.എസ്.ആ്ർ.ടി.സിയുടെ പുതിയ നടപടി. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതവും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ജോലിക്ക് ഹാജരാകാത്ത അളുകളെക്കൂടി കൂടിയാണ് അനുപാതം കണക്കാക്കിയിരിക്കുന്നത്. ജോലിക്കെത്താത്ത മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരേയും ഉടൻ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു