നിലപാട് മയപ്പെടുത്തി സർക്കാർ: തന്ത്രി കുടുംബവുമായി തിങ്കളാഴ്ച ചര്‍ച്ച

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിഷയത്തില്‍ തിങ്കളാഴ്ചയാണ് ചര്‍ച്ച. അതേസമയം, ദേവസ്വം മന്ത്രിയും പ്രസിഡന്റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ശ്രമം.
എന്നാൽ പുരുഷനും സ്ത്രീക്കും തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരിയും വ്യക്തമാക്കി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു