നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം

തൃശ്ശൂർ : ഡീസൽ വില വർദ്ധിച്ച സാഹചര്യത്തിൽ ബസ്സ് നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്വാകാര്യ ബസ്സുകൾ പണിമുടക്കുന്നു. നവംബർ ഒന്ന് മുതലാണ് സമരം. ഡീസൽ വില വർദ്ധിച്ചതിനാൽ മിനിമം ചാർജ് 8 ൽ നിന്നും 10 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

കൺസെഷൻ ചാര്ജ് 5 രൂപയാക്കണം. നികുതിയിളവ്‌ അനുവദിക്കണമെന്നും സംസ്ഥാനസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ബസ്സ് വ്യവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ബസ്സുടമകൾ പറഞ്ഞു. ഡീസൽ വില വർദ്ധിച്ചതിനെത്തുടർന്ന് നേരത്തേ ആയിരത്തിലധികം ബസ്സ് സർവ്വീസുകൾ നിർത്തിവെച്ചിരുന്നു.