ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി

കോട്ടയം: കന്യാസ്ത്രീ നൽകിയ ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്. ബിഷപ്പിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഹൈക്കോടതിയിൽ ബിഷപ്പ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. കേസ് കെട്ടിചമച്ചതാണന്ന ബിഷപ്പിന്റെ വാദം കോടതി  തള്ളിയിരുന്നു.