മഴ കനക്കുന്നു: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ശക്തമായ മഴയെ തുടർന്ന് വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. തൃശൂർ ചിമ്മിനി ഡാമും, തെന്മല പരപ്പാർ ഡാമും തുറന്നു. ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിലെ 21 ഷട്ടറുകളും തുറന്നു.
വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ വൈകിട്ട് 4 മണിക്ക് തുറക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇടുക്കി ഡാമും നാലുമണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടർ ആണ് തുറക്കുക. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. പത്തനംതിട്ടയിൽ കക്കി, ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് തുറക്കും. ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിട്ടുണ്ട്. പീച്ചി ഡാമിന്റെ നാല് ഷട്ടർ വൈകീട്ട് നാലിന് 10 ഇഞ്ച് തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പീച്ചി ഡാമിൻറെ ഷട്ടർ ഉച്ചയ്ക്ക് ഒരുമണിക്ക് എട്ട് ഇഞ്ച് ഉയർത്തിയിരുന്നു. കക്കയം ഡാം രണ്ടുമണിക്ക് തുറന്നു. അതേ തുടർന്ന കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഷട്ടറുകൾ
തുറക്കുന്നതോടെ പുഴയിൽ ജല നിരപ്പ് ഉയരുന്നതിനാൽ ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ട്് പ്രഖ്യാപിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതിനാൽ 36 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. അതേതുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്തുനിന്ന് പോയ 96 മീൻപിടുത്ത ബോട്ടുകൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അതേസമയം മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലും വിനോദ സഞ്ചാരത്തിന് താൽകാലിക നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കളക്ടറുടെ അനുമതിയോടെ മാത്രമെ ഡാം തുറക്കാവൂയെന്നും രാത്രിയിൽ ഡാം തുറക്കരുതെന്ന് നിർദ്ദേശിച്ചതായി റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലു മണിക്കൂർ മുമ്പ് കളക്ടർക്ക് വിവരം നൽകണം. അഞ്ച് ജില്ലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് കേന്ദ്ര ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു