ശബരിമലയിൽ വനിതാ പോലിസിനെ നിയോഗിക്കും:ഡി.ജി.പി

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നടതുറക്കുമ്പോൾ വനിതാ പോലിസിനെ സന്നിധാനത്ത്‌ നിയോഗിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ . ശബരിമലയിൽ ജോലിചെയ്യാൻ
താത്പര്യമുള്ളവരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കും. തോഴിലും വിസ്വാസവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്  ഡിജിപി കത്ത് അയച്ചിരുന്നു.