മഴ കനക്കുന്നു: കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു

ഇടുക്കി: ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ ഡാമുകൾ തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം ഉയർത്തി സെക്കൻഡിൽ 50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണു കെ.എസ്.ഇ.ബിയുടെ തീരുമാനം. ജലനിരപ്പ് ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തിയേക്കും. നിലവിൽ ഷട്ടർ 40 സെ.മീ ആണ് ഉയർത്തിയിട്ടുള്ളത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. നിലവിൽ 2387.66 അടി വെള്ളമാണുള്ളത്.
കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും.ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്.മഴ കനക്കുന്നതിനെ തുടർന്ന് പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടൂതൽ ഉയർത്തുമെന്നാണ് സൂചന. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അതിനിടെ ഇടുക്കി ജില്ലയിൽ മലയോര പ്രദേശങ്ങളിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരത്തിന് എന്നിവ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.3 അടിയായി ഉയർന്നിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു