ശബരിമല സ്ത്രീ പ്രവേശനം: പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് . വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി നല്‍കിയാൽ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനിടെ സംയുക്തമായി പുന പരിശോധവ ഹര്‍ജി നല്‍കാൻ പന്തളം കൊട്ടാരവും തന്ത്രികുടുംബവും തീരുമാനിച്ചു. കോണ്‍ഗ്രസിനു പിന്നാലെ മുസ്ലിം ലീഗും വീശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
സ്ത്രീ പ്രവേശനത്തില്‍ നിയന്ത്രണം വേണമെന്ന മുൻ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് ഇപ്പോഴും കോണ്‍ഗ്രസിന്. പുനപരിശോധന ഹര്‍ജി നല്‍കാൻ തയാറെടുത്ത ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ചശേഷം വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ നീക്കം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് പത്തനംത്തിട്ടയില്‍ ഉപവാസ സമരം നടത്തും. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നടക്കുന്ന ഉപവാസ സമരം രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണം, സർക്കാർ നിലപാട് തിരുത്തണം തുടങ്ങിയആവശ്യങ്ങളുയർത്തിയാണ് സമരം. എംപിമാരും ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുക്കും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു