ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: ബലാത്സംഗകേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. കേസ് കെട്ടിചമച്ചതാണന്ന ബിഷപ്പിന്റെ വാദം കോടതി തള്ളി.

ഹൈക്കോടതിയുടെ പരിഗണനയില്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോഴോയിരുന്നു അറസ്റ്റ്.  ഇത് നിയമ വിരുദ്ധവും മൗലീകാവകാശങ്ങളുടെ ലംഘനം ആണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വാദിച്ചത്. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നും ഡയറക്ടര്‍ ജനറല്‍  ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.