രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്

മുംബൈ: ആഗോള വിപണിയിൽ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73 ലെത്തി. ഒടുവിലത്തെ കണക്കനുസരിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോൾ 73.33 എന്ന നിലയിലാണ്. ചരിത്രത്തിലാദ്യമായാണ് ഡോളർ 73 കടക്കുന്നത്.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം തകർന്നടിയുമ്പോൾ ഗൾഫ് കറൻസികൾക്ക് വൻ മുന്നേറ്റമാണുണ്ടായത്. യു.എ.ഇ ദിർഹം 20 രൂപ കടന്നു. രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതാണ് രൂപയുടെ മൂല്യമിടിവിന് കാരണം. ക്രൂഡ് ഓയിലിന് ബാരലിന് 85 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഗോള എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തലുകൾ.