10 കോടി രൂപ വിലമതിക്കുന്ന തുർക്കി നോട്ടുകളുമായി 5 പേർ പിടിയിൽ

മലപ്പുറം: 10 കോടി രൂപ വിലമതിക്കുന്ന നിരോധിച്ച തുർക്കി നോട്ടുകളുമായി 5 പേർ മലപ്പുറം നിലമ്പൂരിൽ പിടിയിൽ.  എടപ്പാൾ സ്വദേശി അബ്ദുൾ സലാം, സഹായികളായ ജംഷീർ, സലീം, സന്തോഷ്കുമാർ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കാസർകോഡ് സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ നൽകിയാണ് അബ്ദുൾ സലാം തുർക്കി കറൻസി വാങ്ങിയത്.