ബാലഭാസ്കറുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ്‌ സംഗീത സംവിധായകനുമായ ബാലഭാസ്കറുടെ സംസ്കാരം ഇന്ന്. തിരുവനന്തപുരം തിരുമലയിലെ സ്വവസതിയിലെ മരണാനന്തര കര്‍മ്മങ്ങള്‍ക്കുശേഷം രാവിലെ പതിനൊന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.
ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍. ഇന്നലെ യൂണിവേഴ്സ്റ്റി കോളജിലും കലാഭവനിലും പൊതുദര്‍ശനത്തിന് ശേഷമായിരുന്നു ഭൗതികദേഹം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ചത്.

ഇന്നലെ യൂണിവേഴ്സിറ്റി കോളജിലേയും കലാഭവന്‍ തീയറ്ററിലേയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കിടെയാണ് ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങിയത്. മകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചിരുന്നു. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.