ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡിന്റെ നിർണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡഡിന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. റിവ്യു ഹർജിയിലെ അന്തിമനിലപാടിൽ ബോർഡ് ഇന്ന് തീരുമാനമെടുക്കും. ബിജെപിക്ക് പിന്നാലെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനും നിയമപോരാട്ടത്തിനുമുള്ള നീക്കങ്ങളിലാണ്. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തി സമരം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമെടുക്കും. റിവ്യുവിൽ ദേവസ്വം ബോർഡിന്‍റെ അന്തി തീരുമാനം അറിഞ്ഞശേഷം കോൺഗ്രസ് തുടര്‍ നിയമനടപടി പ്രഖ്യാപിക്കും.
റിവ്യു ഹർജി വേണമെന്ന നിലപാട് ദേവസ്വം പ്രസിഡണ്ട് ആദ്യം സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അത് തിരുത്തിപ്പറഞ്ഞിരുന്നു. എന്നാൽ റിവ്യു നൽകാനൊരുങ്ങുന്ന വിവിധ സംഘടനകളുടെ നീക്കത്തിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നുള്ളത് പ്രധാനമാണ്. തുലാമാസ പൂജക്ക് നടതുറക്കാനിരിക്കെ വിവിധ സംഘടനകൾ സമരം ശക്തമാകുന്നതിൻറെ ആശങ്കയും സർക്കാരിന് മുന്നിലുണ്ട്. അതേസമയം ശബരിമലയിൽ സ്ത്രീകൾക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഇന്നത്തെ യോത്തിൽ തീരുമാനമാകും
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു