ദുബായിൽ സൗജന്യ കാർഡിയാക് കെയർ ക്യാമ്പയിൻ ആരംഭിച്ചു.

ദുബായ്: പ്രവാസികൾക്ക് ആസശ്വാസമായി കാർഡിയാക് കെയർ കാമ്പയിന് ദുബായിൽ തുടക്കമായി. സുലേഖ ആശുപത്രിയും ദാർ അൽ ബേർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചികിത്സാപദ്ധതി തികച്ചും സൗജന്യമാണ്. 70 ലക്ഷം ദിർഹമാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. പ്രവാസികൾക്കിടയിലെ ഹൃദ്രോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നബദ് അൽ ഖൈർ എന്ന പേരിലുള്ള കാർഡിയാക് കാമ്പയിന് തുടക്കം കുറിച്ചത്. തികച്ചും സൗജന്യമായി നടത്തുന്ന ചികിത്സാ പദ്ധതി രാജ്യത്ത് തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികൾക്ക് വലിയൊരാശ്വാസമായിരിക്കും. 200 രോഗികൾക്കായി ഏഴുമില്യൺ ദിർഹമാണ് ഇത്തരത്തിൽ മാറ്റിവച്ചിരിക്കുന്നത്.

രോഗികളായ പ്രവാസികൾക്ക് മികച്ച ചികിത്സാ സഹായം ലഭ്യമാക്കുകയും ഹൃദ്രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം നല്കുകയുമാണ് സുലേഖ ഹെൽത്ത് കെയറിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ദാർഅൽ ബേർ സൊസൈറ്റിയിലൂടെ ആരോഗ്യ പരിചരണത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ കൈമാറാം. ചികിൽസയ്ക്ക് പണം കണ്ടെത്താൻ കഴിയാത്തവർക്ക് ഇതുവഴി ചികിത്സ സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു.