ഐ.എസ്.എൽ: നോർത്ത് ഈസ്റ്റ്-ഗോവ മത്സരം സമനിലയിൽ

ഗുവഹത്തി: ഐ.എസ്.എൽ അഞ്ചാം സീസണിൽ നോർത്ത് ഈസ്റ്റും ഗോവയും തമ്മിലുള്ള മൂന്നാം മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. എട്ടാം മിനിറ്റിൽ ഫെഡ്‌റിക്കോ ഗലീഗോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ പതിനാലാം മിനിറ്റിൽ ഗോവയുടെ ഫെറാൻ കൊറോമിനാസ് നേടിയ ഗോൾ നോർത്ത് ഈസ്റ്റിനൊപ്പം പിടിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ ഫെറാൻ കൊറോമിനാസ് മത്സരത്തിലെ തൻറെ രണ്ടാം ഗോൾ നേടിയപ്പോൾ ഒരു ഗോൾ ലീഡോടെ 2-1 ന് ഗോവ മുന്നിലായി.
ആദ്യ പകുതിയിലെ മികച്ച കളിയിലൂടെ ഗോവ എഫ്.സി നോർത്തീസ്റ്റ് താരങ്ങളെ പ്രതിരോധത്തിലാക്കിയെങ്കിലും അമ്പത്തിമൂന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ബാർത്തലോമിയോ ഒഗ്ബച്ചെയുടെ ഗോളിലൂടെ സമനിലയിൽ അവസാനിക്കുകയായിരുന്നു.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു