ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുത്; ബ്രൂവറി അനുവദിച്ചതിനെതിരെ വി.എസ്

തിരുവനന്തപുരം: കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയില്‍ ബിയർ ഉല്പാദനത്തിന് ബ്രൂവറി അനുവദിച്ചത് ആശങ്ക ജനകമാണെന്ന് വി.എസ് അച്യുതാനന്ദന്. സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് പറഞ്ഞു. ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കമ്പനികള്‍ക്ക് എതിരെ പോരാട്ടം നടത്തിയ ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാർഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്. ഇതിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. കുടിവെള്ളള ക്ഷാമം നേരിടുന്ന പ്രദേശത്ത് ബീയർ ഉൽപ്പാദനം അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു