നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ഡെൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തി നാട് വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ന്യൂയോർക്കിലുള്ള ആഡംബര വീടുൾപ്പെടെ 637 കോടി രൂപയുടെ സ്വത്തുക്കളാണ് ഇന്ത്യൻ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

നീരവ് മോദിയുടെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഇന്ത്യ, യുകെ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുമുള്ള വസ്തുക്കൾ, ആഭരണങ്ങൾ, ഫ്‌ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഉൾപ്പെടും. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) പ്രകാരമായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയുമാണു വായ്പാ തട്ടിപ്പുകേസിലെ മുഖ്യപ്രതികൾ.