ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് മാത്യൂ അറയ്ക്കൽ ജയിലിലെത്തി സന്ദർശിച്ചു

കോട്ടയം: കന്യാസ്ത്രീയുടെ  പീഡനപരാതിയിൽ പാലാ ജയിലിൽ റിമാൻഡിൽ
കഴിയുന്ന ജലന്ദർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാർ ജയിലിലെത്തി സന്ദർശിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ ജോസ് പുളിക്കൽ പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ജയിലിലെത്തിയത്.സന്ദർശനം അര മണിക്കൂർ നീണ്ടു. ബിഷപ്പ് കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടില്ല. പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കവെയാണ് ബിഷപ്പുമാർ പാലാ ജയിലിലെത്തിയത്.

കേസ് അന്വേഷണം അട്ടിമറിക്കാൻ സഭ ശ്രമിച്ചിട്ടില്ലെന്നും ജ്യുഡീഷറിയിൽ വിശ്വാസമുണ്ടെന്നും സന്ദർശനശേഷം ബിഷപ്പ് മാത്യു അറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു.