മണ്ണിടിച്ചിൽ: കുമളി വഴി തമിഴ്നാട്ടിലേക്കുള്ള ഗതാഗതം നിലച്ചു

ഇടുക്കി: കനത്ത മണ്ണിടിച്ചിലിൽ കേരള തമിഴ്നാട് അതിർത്തിയായ കുമളി വഴി തമിഴ്നാട്ടിലേക്കുള്ള ഗതാഗതം നിലച്ചു. നിർമാണ പ്രവർത്തനങ്ങൾ തീരാൻ മാസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചതോടെ വ്യാപരവാണിജ്യ മേഖലകൾ സ്തംഭിച്ചിരിക്കുകയാണ്.

കൊട്ടാരക്കര ഡിണ്ടികൽ ദേശീയ പാതയായ കുമളി ലോവർ ക്യാമ്പിന് സമീപമാണ് വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡിന്റെ സംരക്ഷണഭിത്തിയടക്കമാണ് മിക്കയിടങ്ങളിലും മണ്ണിടിഞ്ഞ് തകർന്ന് പോയത്. ഇതു മൂലം തമിഴ്നാട്ടിൽ നിന്നും കുമളി വഴി കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതം ഉൾപടെ  നിലച്ചിരിക്കുകയാണ്.  കുമളി വഴി മധുര, ചെന്നൈ, ബാഗ്ലൂർ തുടങ്ങിയ ദീർഘദൂര സർവീസുകളെ ഗതാഗത തടസം ബാധിചിരിക്കുകയാണ്. ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയപ്പഭക്തർ ശബരിമലക്ക് പോകുന്നത് കുമളി വഴിയാണ്.
നിർമാണ പ്രവർത്തനങ്ങൾക്കായ് ദേശീയ പാത അടചതോടെ തമിഴ്നാട്ടിൽ നിന്നും തോട്ടങ്ങളിൽ പണിയെട്ക്കാൻ തൊഴിലാളികൾ എത്താതായതും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും, കേരളത്തിൽ നിന്നും തൊഴിലാളികൾ എത്തണമെങ്കിൽ 60 കിലോമീറ്ററിലധികം യാത്ര ചെയ്ത് കമ്പംമെട്ടിലെത്തി വേണം അതിർത്തി കടക്കാൻ.