മക്കയിൽ ഉംറ തീർത്ഥാടകരുടെ വൻ തിരക്ക്

ജിദ്ദ: നേരത്തെ വിസകൾ അനുവദിച്ചതോടെ മക്കയിൽ ഉംറ തീർഥാടകരുടെ തിരക്കേറുന്നു. ഇന്നലെ വരെ നാൽപതിനായിരത്തിലേറെ തീർഥാടകരാണ് ഉംറ നിർവ്വഹിക്കുന്നതിനായി പുണ്യഭൂമിയിലെത്തിയത്. നിലവിൽ മുപ്പത്തി അയ്യായിരം തീർഥാടകർ മക്കയിലുണ്ട്. രണ്ടാഴ്ചക്കിടെ ഒന്നേ മുക്കാൽ ലക്ഷത്തോളം ഉംറ വിസകളാണ് അനുവദിച്ചത്. വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് രണ്ടാഴ്ചക്കിടെ 1,65,989 വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയമം അറിയിച്ചു. സെപ്റ്റംബർ 11 മുതൽ കഴിഞ്ഞദിവസം വരെ ഇത്രയും ഉംറ വിസകളാണ്‌
അനുവദിച്ചത്.

നിലവിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. പതിനായിരത്തോളം ഉംറ തീർതാടകരാണ് ഇതിനകം മക്കയിൽ എത്തിയത്. പുതിയ ഉംറ സീസണ് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും ഹറമിൽ പൂർത്തിയാക്കിയിരുന്നു.