കേരളത്തിന് സഹായവുമായി കേരള അസോസിയേഷൻ ഓഫ് കെനിയ

നെയ്റോബി: കേരളത്തിന്റെ പുനർ നിർമാണത്തിന് സഹായഹസ്തവുമായി നെയ്‌റോബിയിലെ കേരള അസോസിയേഷൻ ഓഫ് കെനിയ. തങ്ങളുടെ അംഗങ്ങളിൽ നിന്നും നെയ്റോബിയിലെ മറ്റു ഇന്ത്യൻ അസോസിയേഷനിലെ മുതിർന്ന അംഗങ്ങളിൽ പത്തു ലക്ഷം രൂപയാണ് കേരളത്തിന് കേരളാ അസോസിയേഷൻ ഓഫ് കെനിയ സമാഹരിച്ചത്. ട്രഷറർ സുരേഷ് കുമാർ പിള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതിന്റെ ഭാഗമായി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും റദ്ദ് ചെയ്തിരുന്നു. തങ്ങളുടെ അംഗങ്ങളിൽ നിന്നും 1.21 ലക്ഷം രൂപ പിന്നീട് അയക്കുമെന്ന് അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ, സെക്രട്ടറി സജിത് ശങ്കർ എന്നിവർ അറിയിച്ചു. സംഭാവനകൾ നൽകിയ എല്ലാ അസോസിയേഷൻ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ നന്ദി അറിയിച്ചു