ബീഹാറിൽ അധ്യാപകൻ അജ്ഞാതസംഘത്തിന്റ വെടിയേറ്റു മരിച്ചു.

പാറ്റ്‌ന: ബിഹാറിലെ ബഗുസറായിൽ അധ്യാപകൻ അജ്ഞാതസംഗ്ത്തിന്റെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങിവരുന്നവഴിയാണ് അധ്യാപകന് നേരെ അജ്ഞാതസംഘം വെടിയുതിർത്തത്. അനിൽ കുമാർ സിംഗ് (55) ആണ് കൊല്ലപ്പെട്ടത്. അനിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം സദാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. അധ്യാപകൻറെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അനിലിന്റെ ബന്ധുകളും സുഹൃത്തുകളും മുനിസിപ്പൽ കോർപറേഷൻ ഉപരോധിച്ചു.