യു.എ.ഇി യിൽ ജീവനക്കാർക്ക് ശമ്പള വർധനവുണ്ടായെന്ന് കണക്കുകൾ

അബുദാബി: യുഎഇയിൽ തൊഴിലെടുക്കുന്നവർക്ക്‌ ഈ വർഷം ശമ്പള വർദ്ധനവുണ്ടായതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ലല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം കൂട്ടിയിട്ടുണ്ട്. യുഎഇയിലെ 600 കമ്പനികളെയും 20 സാമ്പത്തിക സെക്ടറുകളെയും ഉൾപ്പെടുത്തി കോൺ ഫെറി എന്ന ഏജൻസി നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌
.

്‌സർവ്വേയിലെ കണക്കനുസരിച്ച് 2018ൽ യു.എ.ഇി യിലെ 72 ശതമാനം കമ്പനികളും ശമ്പളം വർദ്ധിപ്പിച്ചതായി പറയുന്നു. കഴിഞ്ഞ വർഷം പകുതി സ്ഥാപനങ്ങൾ മാത്രം ബോണസ് നൽകിയപ്പോൾ 2018ൽ 65 ശതമാനം കമ്പനികളും ബോണസ് നൽകിയിട്ടുണ്ട്. പ്രൊഫഷണലുകൾക്കും എക്‌സിക്യൂട്ടീവുകൾക്കും യുഎഇയിൽ ലഭിക്കുന്ന ശരാശരി ശമ്പളം മിക്ക പശ്ചാത്യ രാജ്യങ്ങളിലെയും ശമ്പളത്തേക്കാൾ കൂടുതലാണ്.