ശബരിമല സ്ത്രീ പ്രവേശനം: വനിതാ ജഡ്ജിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു

ഡൽഹി: പ്രായ ഭേദമന്യേ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പികണമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോൾ ഭൂരിപക്ഷ തീരുമാനത്തെ എതിർത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര മാത്രമാണ്. ഇന്ദു മൽഹോത്രയുടെ പ്രധാന നിരീക്ഷണങ്ങൾ

1 വിശ്വാസിളുടെ വികാരത്തിൽ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ല

2 ഭരണഘടനയിലെ ആർട്ടിക്കിൾ 25,26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്ക്         സംരക്ഷണം ഉറപ്പ് നൽകണം

3 വിശ്വാസത്തിൽ യുക്തിയ്ക്ക് സ്ഥാനമില്ല. അതിൽ കോടതി ഇടപെടെരുത്.

4  ബഹുസ്വരത നിലനിൽക്കുന്ന ഈ സമൂഹത്തിൽ യുക്തിരാഹിത്യം ഉള്ളതാണെങ്കിലും               അത്തരം അനുഷ്ടാനങ്ങളും ആചരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ     മൗലികാവകാശങ്ങളുടെ ആർട്ടിക്കിൾ 14 പ്രകാരം ഉറപ്പ് നൽകുന്നുണ്ട്

5  ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാർക്കുണ്ട്

6  ശബരിമലയിൽ വിശ്വാസമുള്ള ഏതെങ്കിലും വനിതാ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട്     വരുന്നതു വരെ കോടതി ഈ വിഷയത്തിൽ ഇടപെടരുത്.