നമ്പി നാരായണന് 50 ലക്ഷം രൂപ ഉടൻ അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി വിധിയിൽ നിർദേശിച്ച  50 ലക്ഷം രൂപ നമ്പി നാരായണന്  അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  നഷ്ടപരിഹാരം ഉടൻ കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തിലെ വീഴ്ചകൾക്ക് കാരണക്കാരിൽനിന്ന് നഷ്ടപരിഹാരം ഇടാക്കാനുള്ള സാധ്യത പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.

കേസന്വേഷണത്തിലെ വീഴ്ച പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സെന്തിലിനെ നാമനിർദേശം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.