വാറ്റ് സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍

ഒമാന്‍: മൂല്യ വർധിത നികുതി സമ്പ്രദായം നടപ്പിലാക്കാൻ ഒമാൻ സർക്കാർ ഒരുക്കങ്ങളാരംഭിച്ചു.  മരുന്നുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, അവശ്യ വസ്തുക്കൾ, ഗതാഗത, ഭവന മേഖലയിലെ വിവിധ ഭാഗങ്ങൾ എന്നിവക്ക് നികുതി ചുമത്തില്ല. വാറ്റ് നടപ്പിലാക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് അവബോധം വളർത്തിയെടുക്കുമെന്ന് ടാക്സേഷൻ സെക്രേട്ടറിയറ്റിലെ സർവേ ആൻറ് ടാക്സ് എഗ്രിമെൻറ്സ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ആദി പറഞ്ഞു.

അടുത്ത വർഷം സെപ്റ്റംബർ ഒന്ന് മുതൽ വാറ്റ് നടപ്പിലാക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. സെപ്റ്റംബർ ഒന്നിന് നടപ്പാക്കാൻ കഴിയുമോയെന്ന വിവരം പരിശോധിച്ചു വരുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂല്ല്യ വർധിത നികുതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ധനകാര്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ പരിപാടികൾ നടക്കും. നികുതി നടപ്പാക്കുന്ന തീയതി പ്രഖ്യാപിച്ച ശേഷമാകും ബോധവത്കരണ പരിപാടികൾ ആരംഭിക്കുക. ഇതിന് ഒരു വർഷത്തെ കുറയാത്ത സമയം ബാക്കിയുണ്ടെന്നും സാലിം അൽ ആദി കൂട്ടിച്ചേർത്തു.