കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പ്രചരണ സമിതി അധ്യക്ഷനും ചുമതല ഏറ്റെടുത്തു. യു.ഡി.എഫ് കൺവീനറായി ബെന്നി ബെഹനാന്‍ ഇന്ന് ചുമതലയേൽക്കും.

രാവിലെ 11.30 ഓടെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ മുല്ലപ്പള്ളി ദേശീയ പതാക ഉയർത്തി. തുടർന്ന് നിലവിലെ പ്രസിഡന്റ് എം.എം ഹസനിൽ നിന്ന് ചുമതലയേറ്റെടുത്തു. പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു.

വർക്കിങ്ങ് പ്രസിഡന്റുമാരായ കെ.സുധാകരനും എം.ഐ ഷാനവാസും കൊടിക്കുന്നിൽ സുരേഷും പ്രചരണ സമിതി തലവൻ കെ.മുരളീധരനും മുല്ലപ്പള്ളിക്കൊപ്പം ചുമതലയേറ്റു. എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കളെല്ലാം നേതാക്കളെല്ലാം സ്ഥാനമേറ്റടുക്കൽ ചടങ്ങിന് സാക്ഷികളായി. എം.പിമാർ, എം.എല്‍.എമാർ ഉൾപ്പെടെ നേതൃനിരയും വലിയ തോതിൽ പ്രവർത്തകരും ഇന്ദിരാഭവനിലെത്തിയിരുന്നു.