ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു.  പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സയുമാണ് വ​ർ​ധി​ച്ചത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.37 രൂ​പ​യും ഡീ​സ​ലി​ന് 79.46 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 84.87 രൂ​പ​യും ഡീ​സ​ലി​ന് 77.96 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 85.24 രൂ​പ​യും ഡീ​സ​ലി​ന് 78.32 രൂ​പ​യു​മാ​ണ് വി​ല.

മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 90.35 രൂ​പ​യും ഡീ​സ​ലി​ന് 78.82 രൂ​പ​യു​മാ​ണ്. ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 83 രൂ​പ​യും ഡീ​സ​ലി​ന് 74.24 രൂ​പ​യു​മാ​ണ് വി​ല.