ആധാറിനെ അനുകൂലിച്ച് സുപ്രീംകോടതി; ഒരു തിരിച്ചറിയൽ രേഖ ഉള്ളത് നല്ലതെന്ന് കോടതി

ഡൽഹി: ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് നിർണായക വിധി സുപ്രീംകോടതി പ്രസ്താവിച്ച് തുടങ്ങി. ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാവുക എന്നത് നല്ലതാണെന്ന് സുപ്രീംകോടതി. അടുത്ത കാലത്ത് ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട വിഷയമാണ് ആധാറെന്ന് ജസ്റ്റിസ് സിക്രി.
ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.കെ.സിക്രി, ഖാൻവിൽക്കർ എന്നീ മൂന്ന് ജഡ്ജിമാർ ചേർന്ന് ഒരു വിധിയാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികൾ തയ്യാറാക്കിയിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിയാകും ഭൂരിപക്ഷം നേടുക. ആധാര്‍ കേസില്‍ മൂന്നു വിധികള്‍ ഉണ്ടാവുമെന്ന് സൂചന. എ കെ സിക്രിയാണ് മൂന്ന് ജഡ്ജിമാർക്ക് വേണ്ടി വിധി വായിക്കുന്നത്.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി