കേരളത്തിലെ റെയിൽവേ വികസനം: എംപിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

കൊച്ചി: കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എംപിമാരുടെ യോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നതുൾപ്പെടെയുള്ള പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗം നിർണ്ണായകമാകും. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ട്രെയിനുകൾ കൃത്യസമയത്ത് സർവ്വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അശാസ്ത്രീയമായ ക്രോസിങ്ങുകളും പാളങ്ങളിലെ അറ്റകുറ്റപ്പണിയിലെടുക്കുന്ന കാലതാമസവുമാണ് ട്രെയിനുകൾ വൈകാനുള്ള കാരണം. എല്ലാ ട്രെയിനുകൾക്കും അര മണിക്കൂർ വീതം യാത്രാസമയം കൂട്ടി നൽകിയിട്ടും കൃത്യസമയം പാലിക്കാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
2008ൽ അനുമതി ലഭിച്ച നേമം ടെർമിനലിന്റെ പ്ലാൻ വരയ്ക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കൊച്ചുവേളിയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു ചെയ്യേണ്ട രണ്ടു സ്റ്റേബിളിങ് ലൈനുകൾ ഇനിയും നിർമിക്കാനുണ്ട്. സ്റ്റേബിളിങ് ലൈൻ തീർക്കാതെ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള മൂന്നു പിറ്റ്‌ലൈനുകൾ പൂർണ തോതിൽ ഉപയോഗിക്കാൻ കഴിയില്ല. കൊല്ലം ചെങ്കോട്ട പാത തുറന്നതോടെ ആ റൂട്ടിലൂടെ പുതിയ ട്രെയിനോടിക്കണമെങ്കിൽ അടിയന്തരമായി കൊച്ചുവേളിയിൽ സ്റ്റേബിളിങ് ലൈൻ പൂർത്തിയാക്കണം. നിലവിൽ ടെർമിനലുകളുടെ അപര്യാപ്തത, കോച്ചുകളുടെയും ലോക്കോ പൈലറ്റുമാരുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണു പുതിയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു