പാര്‍ടൈം വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ അവകാശങ്ങള്‍ നല്‍കണമെന്ന് യുഎഇ സർക്കാർ

ദുബായ്‌: പാര്‍ടൈം വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ അവകാശങ്ങള്‍ നല്‍കണമെന്നും, തൊഴില്‍ സമയത്തില്‍ മാറ്റമുണ്ടെങ്കിലും അവകാശങ്ങളില്‍ വിവേചനം പാടില്ലെന്നും യുഎഇ. മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വാര്‍ഷിക അവധി ദിനങ്ങളും വിസ റദ്ദാക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങളും തൊഴില്‍ വിസകളില്‍ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച് കുറയുമെങ്കിലും അവകാശങ്ങള്‍ തടയരുതെന്ന് മന്ത്രാലയം അറിയിച്ചു.  പാര്‍ടൈം വിസയുള്ള ആള്‍ക്ക് ഒന്നിലധികം തൊഴിലുടമകളുടെ കീഴില്‍ ജോലിയെടുക്കാന്‍ കഴിയുന്നതാണ്.

വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒന്നിലധികം സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനാണ് വ്യവസ്ഥകളോടെ പാര്‍ടൈം വീസകള്‍ നല്‍കുന്നത്. സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, അക്കൗണ്ടന്റ്, നേഴ്‌സുമാര്‍ തുടങ്ങി പതിനഞ്ച് തസ്തികകളില്‍ പാര്‍ടൈം വീസ ലഭിക്കും.വാര്‍ഷികാവധി സാധാരണ തൊഴില്‍ വിസകളില്‍ ഉള്ളവര്‍ക്ക് 30 ദിവസമാണെങ്കില്‍ പാര്‍ടൈം ജീവനക്കാര്‍ക്ക് ഇത് 15 ദിവസമായിരിക്കും. സേവനാനന്തര തൊഴില്‍ ആനുകൂല്യങ്ങളും പകുതി ആയിരിക്കും ലഭിക്കുക.