അന്താരാഷ്ട്ര ചലച്ചിത്ര മേള; മൂന്ന് കോടി രൂപ വേണ്ടി വരുമെന്ന് എ.കെ.ബാലന്

തിരുവനന്തപുരം: പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള നടത്താന്‍ കഴിയില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്. എത്ര ചിലവ് ചുരുക്കിയാലും മൂന്ന് കോടി രൂപയെങ്കിലും മേള നടത്താന്‍ ആവശ്യമായി വരും. ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍ മാത്രമേ അക്കാദമിക്ക് സാധിക്കൂവെന്നും എ.കെ.ബാലന് പറഞ്ഞു.
ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്ക്കാരിക വകുപ്പും ചേര്‍ന്ന് പണം കണ്ടെത്തണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയെങ്കിലും വേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബാലന് അറിയിച്ചു. നേരത്തെ ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന് അറിയിച്ചതിന് പിന്നാലെ രാജ്യാന്തര ചലച്ചിത്ര മേളക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു