കനത്ത മഴ: മണാലിയില്‍ 56 മലയാളികൾ കുടുങ്ങി

ഷിംല: ഹിമാചലിലെ മണാലിയില്‍ കനത്ത മഴയിലും മഞ്ഞുവാഴ്ചയിലും 56 മലയാളികൾ കുടുങ്ങി.  ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമുണ്ട്. റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. ഇവരെ ഇന്ന് രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ.  കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്ന്‌ ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോർ, ചമ്പാ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം  വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം ട്രെക്കിംഗിന് പോയ 45 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.