ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശു​പാ​ർ​ശ ചെ​യ്യും

ചെന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശുപാ​ർ​ശ ചെ​യ്യു​മെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ.  ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന-​ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ 2019-ലെ ​നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശു​പാ​ർ​ശ ചെ​യ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്‌.

ത​ന്‍റെ ഭ​ർ​ത്താ​വും ഒ​രു സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​കു​പ്പു മേ​ധാ​വി​യും നെ​ഫ്രോ​ള​ജി ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ.​പി.​സൗ​ന്ദ​ർ​രാ​ജ​നും മോ​ദി​യെ പു​ര​സ്കാ​ര​ത്തി​നു ​ശുപാ​ർ​ശ ചെ​യ്യു​മെ​ന്ന് ത​മി​ഴി​സൈ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ക എന്ന ലക്ഷ്യത്തോടെയാണ്‌ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ട​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ പദ്ധതി ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കുമെന്നും ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ പറഞ്ഞു.